പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം ടൗൺ ബി ശാഖാ വാർഷികം യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, സെക്രട്ടറി ഡി. അനിൽ കുമാർ, ടി.പി സുന്ദരേശൻ, ജി. സോമനാഥൻ, പി.കെ പ്രസന്നകുമാർ, കെ.എസ്. സുരേശൻ, പി. സലിംകുമാർ, പി.വി.രമേഷ്, എസ്. സജിനാഥ് എന്നിവർ സംസാരിച്ചു.

ശാഖാ ഭരണ സമിതിയംഗങ്ങളായി സി.കെ ബോസ് (പ്രസിഡന്റ്), വിനോദ് (വൈസ് പ്രസിഡന്റ്), ദീപേഷ്, കെ. ബാലൻ (സെക്രട്ടറി) , ജി. സുധീർ (യൂണിയൻ കമ്മിറ്റി അംഗം), ദിവാകരൻ, ഭരതൻ, സദാശിവൻ, പി.ടി. പ്രസാദ്, പി.ബി. പ്രദീപ്, ലിനു, വിജയൻ (കമ്മിറ്റിയംഗങ്ങൾ), സുമ, സജിനി, ബി. രമണൻ (പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.