club
വെണ്ണിക്കുളം വൈസ് മെൻസ് ക്ലബ്ബ് സിൽവർ ജൂബിലി ഉദ്ഘാടനം പ്രൊഫ. പി.ജെ കുര്യൻ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: വൈസ്‌മെൻസ് ഇന്റർ നാഷണൽ ക്ലബ് സിൽവർ ജൂബിലി ആഘോഷിച്ചു. മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ കുര്യൻ ഉദ്ഘാടനം ചെയ്തു.25 കാൻസർ രോഗികൾക്ക് ചികിത്സാ സഹായം നൽകുന്ന സിൽവർ ജൂബിലി പ്രോജക്ട് അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് അഡ്വ.ജോർജ്ജ് വറുഗീസ് അദ്ധ്യക്ഷനായിരുന്നു. ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറീലോസ്,മുൻ ഡി.ജി.പി.ജേക്കബ് പുന്നൂസ്,റീജണൽ ഡയറ്ക്ടർ അജിത് ബാബു,ജോൺ തോമസ്,ജോൺ മത്തായി,ഷാജി പൂച്ചേരിൽ,ഡോ.ലീലാ ഗോപീകൃഷ്ണ, ഡിസ്ട്രിക് ഗവർണർ അലക്‌സ് മാത്യു, ജേക്കബ് മാത്യു,സിറിൾ ടി ഈപ്പൻ, ജിജി മാത്യു,പ്രൊഫ.കോശി തോമസ്, ദാനിയേൽ തോമസ്,ഇ.പി. ചെറിയാൻ, ജോൺ മത്തായി,ജോൺ തോമസ്,ജോസ്ലി മാത്യു, ഷാജു വറുഗീസ് എന്നിവർ പ്രസംഗിച്ചു.