അടൂർ: പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനെതിരെയും വിദ്യാർത്ഥികൾക്കെതിരെയുള്ള ഭരണകൂട ഭീകരതക്കെതിരെയും കെ.എസ്.യു,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും കോലം കത്തിച്ചു. രാഹുൽ മാംകൂട്ടത്തിൽ, തോപ്പിൽ ഗോപകുമാർ,ഏഴംകുളം അജു,എസ്.ബിനു,റെനോ പി രാജൻ,ഫെന്നി നൈനാൻ,വിമൽ കൈതക്കൽ,ജി മനോജ്,രാഹുൽ കൈതക്കൽ.അമ്മു രാജൻ, ചൂരക്കോട് ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വംനൽകി.
അടൂർ: ഡി.വൈ.എഫ്.ഐ അടൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു.സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എസ്.മനോജ് ഉദ്ഘാടനം ചെയ്തു. ബി.നിസാം,ശ്രീനി. എസ്. മണ്ണടി, അഖിൽ പെരിങ്ങനാടൻ, അനസ്, സതീഷ് ബാലൻ, കെ.ബിജു എന്നിവർ നേതൃത്വം നൽകി.
അടൂർ: സി.പി.ഐ പെരിങ്ങനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു.സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ ഉദ്ഘാടനം ചെയ്തു.ടി.മുരുകേഷ്,എ.പി സന്തോഷ,സന്തോഷ് പാപ്പച്ചൻ, ബൈജു മുണ്ടപ്പള്ളി,എം.മണി എന്നിവർ നേതൃത്വംനൽകി.