17robbery
മോഷണം നടന്ന ചന്ദനപ്പള്ളി സെന്റ് ജോർജ് തീർഥാടന കത്തോലിക്കാ ദേവാലയത്തിലെ ഗ്രോട്ടോയിൽ ഫിംഗർപ്രിന്റ് സംഘം പരിശോധിക്കുന്നു

കൊടുമൺ : ചന്ദനപ്പള്ളി സെന്റ് ജോർജ് തീർത്ഥാടന കത്തോലിക്ക ദേവാലയ അങ്കണത്തിലെ ഗ്രോട്ടോയിലും ക്രിസ്തുരാജ രൂപത്തിന്റെ മുന്നിലും സ്ഥാപിച്ചിട്ടുള്ള വഞ്ചിയും കുത്തിപ്പൊളിച്ച് പണം അപഹരിച്ചു. പള്ളിയുടെ സെന്റ് ജോർജ്‌ ഷ്രൈൻ കുരിശടിയിലെ വഞ്ചി കുത്തി പൊളിച്ചെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി ഒന്നിന് ശേഷമാണ് മോഷണം നടന്നതെന്നാണ് പ്രാഥമീക വിലയിരുത്തൽ. വീടുകളിൽ പോയ ക്രിസ്മസ് കരോൾ സംഘം രാത്രി ഒരു മണിയോടെ പള്ളിയിൽ തിരികെ എത്തിയിരുന്നു. ഇതിന് ശേഷമാണ് മോഷണം നടന്നിട്ടുള്ളത്. ഗ്രോട്ടോയിലെ രണ്ട് വഞ്ചികൾ കുത്തിതുറന്ന് പണം കവർന്നു. തൊട്ടടുത്ത ക്രിസ്തുരാജന്റെ രൂപത്തിന് മുന്നിലെയും വഞ്ചികൾ കുത്തി പൊളിച്ച് പണം മോഷ്ടിച്ചു. കൊടുമൺ പൊലീസും, വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.