ശബരിമല: കിലോമീറ്ററുകൾ ഒാടിയാണ് തിരുവനന്തപുരം ധനുവച്ചപുരം വൈദ്യൻ പ്ലാവത്ത് പുത്തൻവീട്ടിൽ ബാഹുലേയനും തിരുവനന്തപുരം കല്ലയം വിനായക നഗർ നടേശവിലാസത്തിൽ ബിനുവും അയ്യനെ കാണാനെത്തിയത്. രണ്ടു രാത്രിയും പകലുമായി പിന്നിട്ടത് 210 കിലോമീറ്റർ. ദേശീയ കായിക താരങ്ങളാണ് ഇരുവരും. 2008 ൽ ജോലി കിട്ടുന്നതിനുള്ള പ്രാർത്ഥനയുമായി ഇരുവരും ഇരുമുടിക്കെട്ടേന്തി ശബരിമലയിലേക്ക് ഒാടിയെത്തിയിരുന്നു. ജോലി ലഭിച്ചതോടെ എല്ലാ വർഷവും ഓടിയെത്തുന്നുണ്ട്.
2006ലും 2008ലും പാറശാല മുതൽ കാസർകോടു വരെ 10 ദിവസം കൊണ്ട് ഓടിയെത്തി ഇരുവരും ലിങ്ക ബുക്ക് ഒഫ് റിക്കാർഡിൽ ഇടം നേടിയിരുന്നു. 2004 ൽ നെയ്യാറ്റിൻകരയിൽ നിന്ന് ഓടി രണ്ടര ദിവസം കൊണ്ട് 367 കിലോമീറ്റർ പിന്നിട്ട് ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയിരുന്നു. ഇപ്പോൾ കന്യാകുമാരിയിൽ നിന്ന് കാശ്മീർ വരെ ഓടിയെത്തി ഗിന്നസ് ബുക്കിൽ ഇടം നേടാനുള്ള പരിശീലത്തിലാണെങ്കിലും സ് പോൺസറെ കിട്ടിയിട്ടില്ല.