18-anjilikunnu-road
ആഞ്ഞിലികുന്ന് ​ കിഴക്കുപുറം ​കോട്ടമുക്ക് റോഡ്

കോന്നി: കോന്നി മലയാലപ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആഞ്ഞിലികുന്ന് ​ കിഴക്കുപുറം ​ കോട്ടമുക്ക് റോഡ് അത്യാധുനിക നിലവാരത്തിൽ നവീകരിക്കാൻ 6 കോടി രൂപ അനുവദിച്ചതായി കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.പൊതുമരാമത്തു മന്ത്രിയെ നേരിൽ കണ്ട് എം.എൽ.എ നിവേദനം നല്കിയതിന്റെ അടിസ്ഥാനത്തിൽ സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.നാല് കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ബി.എംആൻഡ് ബി.സി നിലവാരത്തിൽ പുനർനിർമ്മിച്ച് നവീകരിക്കാനാണ് തുക അനുവദിച്ചിരിക്കുന്നത്. ശബരിമല ഫെസ്റ്റിവൽ റോഡ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഈ റോഡ് ശബരിമല തീർത്ഥാടകരുടെ പ്രധാന പാത കുടിയാണ്. മലയാലപ്പുഴ ദേവി ക്ഷേത്രം,പൊന്നമ്പിപള്ളി എന്നീ തീർഥാടന കേന്ദ്രങ്ങളിലേക്ക് പോകുന്നവരുടെ യാത്രയും ഇനി സുഗമമാകും. ഈ പ്രദേശങ്ങളിലെ ജനങ്ങൾ നിരവധി നിവേദനങ്ങൾ ഇതു സംബന്ധിച്ച് നല്കിയിരുന്നു. ടെണ്ടർ നടപടികൾ വേഗത്തിലാക്കുമെന്നും എത്രയും വേഗം റോഡ് നിർമ്മാണം ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.