പത്തനംതിട്ട : സ്‌നേഹതീരം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജനുവരി 10 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന കാർണിവൽ 2020ന്റെ സ്വാഗത സംഘ രൂപീകരണ യോഗം കോഴഞ്ചേരി വൈ.എം.സി.എ ഹാളിൽ രാജു ഏബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ഷാജി മാത്യു പുളിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു.ട്രസ്റ്റ് സെക്രട്ടറി ചന്ദ്രശേഖരകുറുപ്പ് ,ജനറൽ കൺവീനർ സാബു ജോർജ്ജ്, ട്രസ്റ്റ് വൈസ് പ്രസിഡന്റ് ജേക്കബ് ഇമ്മാനുവേൽ, ട്രസ്റ്റ് ട്രഷറാർ നവീൻ വി.ജോൺ, കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് മോൻസി കിഴക്കേടം,ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിജിലി പി.ഈശോ,വത്സമ്മ മാത്യു, കോഴഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രകാശ് കുമാർ,അംഗങ്ങളായ ക്രിസ്റ്റഫർ ദാസ്,ജോമോൻ പുതുപ്പറമ്പിൽ,ലത ചെറിയാൻ,പ്രസാദ് ആനന്ദഭവൻ,മോട്ടി ചെറിയാൻ, അഡ്വ.ജോൺ ഫിലിപ്പോസ്, ടി.എസ്.സതീഷ് കുമാർ എം.കെ വിജയൻ, ലീനു അനിൽ,തോമസ് ജോൺ,രാജേഷ് കുളങ്ങര എന്നിവർ പ്രസംഗിച്ചു.