അടൂർ: അസൗകര്യങ്ങൾകൊണ്ട് വീർപ്പുമുട്ടിയ ഉദയഗിരി അംഗൻവാടിക്ക് പുതിയ മുഖം. പള്ളിക്കൽ പഞ്ചായത്ത് മേലൂട് ഒൻപതാം വാർഡിലെ 89-ാം നമ്പർ അംഗനവാടി രണ്ടുനിലയായി. സൗകര്യങ്ങളേറെ. ചിറ്റയം ഗോപകുമാർ എം.എൽ.എ അനുവദിച്ച 25 ലക്ഷം രൂപ കൊണ്ടാണ് മാറ്റത്തിന് തുടക്കമിട്ടത്. വാർഡ് മെമ്പറും പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എ.പി. സന്തോഷും രംഗത്തിറങ്ങി. ആയിരത്തിയൊരുനൂറ് ചതുരശ്ര മീറ്ററിലാണ് പുതിയ കെട്ടിടം. താഴെത്തെനിലയിൽ അംഗൻവാടി. മുകളിലത്തെ നിലയിൽ കുമാരി ക്ലബ് എന്നിവയുണ്ട്. ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റൈറ്റിംഗ് പാഡ്ചെയർ, ഗ്ലാസ് അലമാര, മേശ എന്നിവ വാങ്ങി. മുകളിലത്തെ നിലയിൽ മൈക്ക്സെറ്റ് ഉൾപ്പെടെയുണ്ട്. ഈവാർഡിൽ പൊതുസ്ഥാപനമില്ലാത്തതിന്റെ കുറവും ഇതോടെ പരിഹരിക്കപ്പെട്ടു. . അംഗൻവാടിയുടെ ഉദ്ഘാടനം 21 ന് വൈകിട്ട് 4ന് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. ചിറ്റയം ഗോപകുമാർ എം.എൽ. എ അദ്ധ്യക്ഷത വഹിക്കും.