തിരുവല്ല: പുഷ്പഗിരി ആശുപത്രി വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ചു.ഡിസംബർ 21ന് രാവിലെ 8മുതൽ 1വരെ തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ ദേവാലയ ഹാളിൽ പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.പുഷ്പഗിരി ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ നിന്ന് നൂറോളം വിദഗ്ദ്ധ ഡോക്ടർമാരുടെയും പ്രൊഫസർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും സേവനം അന്നേ ദിവസം ലഭ്യമാണ്. കൂടാതെ സൗജന്യമായി വിവിധ പരിശോധനകൾ നടത്തുകയും മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്യും. തുടർ പരിശോധനകളോ,സർജറികളോ ആവശ്യമായ രോഗികൾക്ക് പ്രത്യേക ചികിത്സ ഇളവുകളും ലഭിക്കും. ജനറൽ മെഡിസിൻ,പൾമണോളജി,ത്വക്ക് രോഗം,സർജ്ജറി,അസ്ഥിരോഗം,ഇ.എൻ.ടി, നേത്രരോഗം,ശിശുരോഗം,ഗൈനക്കോളജി,ന്യൂറോളജി,കാർഡിയോളജി, ഗ്യാസ്‌ട്രോഎന്ററോളജി, വൃക്കരോഗം, പീഡിയാട്രിക് സർജറി,ദന്തരോഗം,ഫിസിയോതെറാപ്പി,ഡയറ്റീഷ്യൻ എന്നീ വിഭാഗങ്ങളിൽ നിന്ന് അന്നേ ദിവസം സേവനം ലഭ്യമാണ്.ഇ.സി.ജി, ഡയബറ്റിക് പ കാർഡിയാക് റിസ്‌ക് കോറിംഗ്,ഐ ബസ്മ് എക്‌സാം,ഫാറ്റ് മോണിറ്ററിംഗ് സ്‌കാൻ, ഓഡിയോ മെടി, ഒപ്ലേസ്റ്റോമെടി,സ്‌പൈറോമെടി പൾമണറി ഫഗ്ഷൻ ടെസ്റ്റ്,ബി.എം.ഡി.,ബി.എം.ഐ,ബ്ലഡ് ഷുഗർ,സിറം ക്രിയാറ്റിൻ,യൂറിൻ പാട്ടീൻ, ബോൺ മിനറൽ ഡെൻസിറ്റി, ഓറൽ ക്യാൻസർ ടെസ്റ്റ്,എന്നീ സൗജന്യ പരിശോധനകളോടൊപ്പം,ചിക്കൻഗുനിയ ബാധിതർക്ക് പ്രത്യേക പരിശോധനയും ഉണ്ടായിരിക്കുന്നതാണ്.