മല്ല​പ്പള്ളി: പടുതോട് ശ്രീഅയ്യപ്പക്ഷേത്രത്തിൽ സർപ്പ ദുരിതശാന്തിക്കായുള്ള അപൂർവ ചടങ്ങായ സർപ്പബലി 23ന് നടക്കും.വെട്ടിക്കോട്ട് ആദിമൂലം ശ്രീനാഗരാജ ക്ഷേത്രം തന്ത്രി ശ്രീനിവാസൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. ​അഷ്ടനാഗങ്ങളെയും നാഗവംശങ്ങളെയും സങ്കല്പിച്ച് പ്രീതിപ്പെടുത്തുന്ന ചടങ്ങാണ്സർപ്പബലി ​. സർപ്പങ്ങൾക്കുളള സമർപ്പണമാണിത്.
മുൻ തലമുറയുടെ ശാപദുരിതങ്ങൾ മാറുന്നതിനും വാസഗൃഹത്തിലെ നാഗശാപം മാറുന്നതിനും ജാതക ദോഷഫലങ്ങൾ മാറുന്നതിനും നാഗാരാധന കാരണമാ​കുമെന്നും ഭക്തജനങ്ങൾക്കും പങ്കെടുക്കാമെന്നും ഭാരവാഹികൾ അറിയിച്ചു. രാവിലെ 6.30 ന്​ മഹാഗ​ണപതിഹോമവും 9.30 ന് നൂറുംപാലും നട​ക്കും. വൈകിട്ട് 6.30ന് ദീപാരാധനക്കു ശേഷമാണ് സർപ്പബലിയുടെ ചടങ്ങുകൾ ആരംഭിക്കു​ന്നത്. ഒരുക്കങ്ങൾ പൂർത്തിയായതായി ശ്രീഅയ്യപ്പ ട്രസ്റ്റ് പ്രസി​ഡന്റ്, എസ് രവീന്ദ്രൻ, സെക്ര​ട്ടറി, ഗോപാലപിള്ള എന്നിവർ അറിയിച്ചു