കോന്നി: ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിലുള്ള ശിവഗിരി തീർത്ഥാടന പദയാത്രയുടെ പീതാംബര ദീക്ഷാ കർമ്മം കോന്നി ഗുരുക്ഷേത്രത്തിൽ ഷാജി ശാന്തിയുടെ കാർമ്മികത്വത്തിൽ നടന്നു. പദയാത്ര ക്യാപ്റ്റൻ പി എസ് ലാലൻ ആദ്യ ദീക്ഷ സ്വീകരിച്ചു. യോഗത്തിൽ സഭ ജില്ലാ പ്രസിഡന്റ് പി എൻ മധുസൂദനൻ, യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ, ഷാജി ശാന്തി, മണിയമ്മ ഗോപിനാഥൻ എന്നിവർ സംസാരിച്ചു. ശാഖാ പ്രസിഡന്റ് സുരേഷ് ചിറ്റിലക്കാട് സ്വാഗതം പറഞ്ഞു.