മല്ലശ്ശേരി : വൈ.എം.സി.എയുടെ നേതൃത്വത്തിലുള്ള എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷ പരിപാടികൾ 22ന് തുടങ്ങും ഉച്ചയ്ക്ക് . 2ന് വൈ.എം.സി.എ ഓഡിറ്റോറിയത്തിൽ അഖില കേരള വ്യക്തിഗത ഗാനമത്സരം നടക്കും.
26ന് വൈകിട്ട് 6ന് ക്രിസ്മസ് ഗാനശുശ്രൂഷയും കുടുംബ സംഗമവും . പ്രസിഡന്റ് ഡോ. റോയ്‌സ് മല്ലശേരി അദ്ധ്യക്ഷനായിരിക്കും. റവ. ഡോ. ഷാം പി. തോമസ് ഉദ്ഘാടനം ചെയ്യും. അന്തരിച്ച 9 മുൻ പ്രസിഡന്റുമാരുടെ ഛായാചിത്രങ്ങൾ ഹാളിൽ അനാഛാദനം ചെയ്യും. മെലഡീസ് വോയ്‌സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ജനുവരി 11ന് വൈ.എം.സി.എ ചികിത്സാ സഹായ ക്രിസ്മസ് പദ്ധതിയുടെ ഭാഗമായി തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ മല്ലശേരിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും.