മല്ലപ്പള്ളി: കുഞ്ഞുമായി ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന കുടുംബത്തെ സമരാനുകൂലികൾ തടഞ്ഞു. ടൗണിന് പുറത്തുള്ളവരായിരുന്നു സമരക്കാർ. പൊലീസെത്തിയാണ് ഇവരെ മാറ്റിയത്. എഴുമറ്റൂർ സ്വദേശിയും അദ്ധ്യാപകനുമായ അരുണും കുടുംബവും സഞ്ചരിച്ച വാഹനമാണ് മണിക്കൂറുകളോളം തടഞ്ഞിട്ടത്. ചങ്ങനാശേരി തെങ്ങണയിലെ സ്വകാര്യ ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു ഇവർ.