കലഞ്ഞൂർ: കലഞ്ഞൂർ ഒന്നാംകുറ്റിയിലും, മൂഴിയിലും രണ്ട് കെ. എസ്. ആർ. ടി. സി. ബസുകൾ സമരാനുകൂലികൾ എറിഞ്ഞുതകർത്തു. പത്തനംതിട്ടയിൽ നിന്ന് വന്ന തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മുൻവശത്തെ ഗ്ലാസുകൾ ഒന്നാംകുറ്റി ഭാഗത്ത് വച്ച് അടിച്ചുതകർത്തു. വിതുര സ്റ്റാൻഡിലെ ഡ്രൈവർ വി. വി. സന്തോഷ് കുമാറിന് ഗ്ലാസ് വീണ് കണ്ണിന് പരിക്കേറ്റു. പത്തനാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.