19-exclean
എക്‌സ് ക്ലീൻ പത്തനംതിട്ട പ്രൈവറ്റ് ലിമിറ്റഡിന്റെ ഉദ്ഘാടനം രാജു ഏബ്രഹാം എം.എൽ.എ വിമുക്തഭടഭവനിൽ നിർവഹിക്കുന്നു. ജില്ലാ സൈനിക വെൽഫെയർ ഓഫീസർ വിനോദ് മാത്യു, എക്‌സ് ക്ലീൻ ഇടുക്കി പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ വർഗീസ് തോമസ്, പി.എൻ. വാസുക്കുട്ടൻ നായർ, കേരള സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് പത്തനംതിട്ട ജില്ലാ സെക്രട്ടറി പത്മകുമാർ എന്നിവർ സമീപം.

പത്തനംതിട്ട :ഖരമാലിന്യ നിർമ്മാർജ്ജനത്തിനായി വിമുക്തഭടന്മാരുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ എക്‌സ് ക്ലീൻ പത്തനംതിട്ട പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി തുടങ്ങി. രാജു ഏബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.എൻ. വാസുക്കുട്ടൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സൈനിക ക്ഷേമ ഓഫീസർ വിനോദ് മാത്യു, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ സി. രാധാകൃഷ്ണൻ, എക്‌സ് ക്ലീൻ ഇടുക്കി മാനേജിംഗ് ഡയറക്ടർ വർഗീസ് തോമസ് , കേരള സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് പത്തനംതിട്ട ജില്ലാ സെക്രട്ടറി പത്മകുമാർ, മഹിളാ വിംഗ് ജില്ലാ പ്രസിഡന്റ് രത്‌നാ നായർ എന്നിവർ പ്രസംഗിച്ചു.