തിരുവല്ല : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പടിഞ്ഞാറെ വെൺപാല കാട്ടിക്കുന്നിൽ വീട്ടിൽ പരേതനായ അംബുജാക്ഷന്റെ മകൻ ദിലീപ് (27) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ദിലീപ് സഞ്ചരിച്ച ബൈക്ക് കിഴക്കുംമുറി എൽ.പി. സ്‌കൂളിന്റെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്. മാതാവ് : ശോഭ. സഹോദരി: നീതു.