തിരുവല്ല: എസ്.എൻ.ഡി.പി. യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 10-ാമത് ശിവഗിരി തീർത്ഥാടന പദയാത്രയോടനുബന്ധിച്ച് നടന്ന പീതാംബര ദീക്ഷാ കർമ്മം കുറിച്ചി അദ്വൈത വിദ്യാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ കെ. എ. ബിജു ഇരവിപേരൂരിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തി. വൈദീകസമിതി രക്ഷാധികാരി ഷാജി ശാന്തി, ധർമ്മസേന യൂണിയൻ ചെയർമാൻ ഗിരീഷ് മല്ലപ്പള്ളി, ശ്രീനാരായണ എംപ്ലോയീസ് വെൽഫെയർ ഫോറം ചെയർമാൻ അനിൽ ചക്രപാണി, കൺവീനർ പ്രസന്നകുമാർ, ബാലജനയോഗം യൂണിയൻ കോ-ഓർഡിനേറ്റർ വിശ്വനാഥൻ വെട്ടവക്കോട്ട്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ സുമേഷ് ആഞ്ഞിലിത്താനം, സൈബർ സേന ചെയർമാൻ എം. മഹേഷ്, വൈദീകസമിതി കൺവീനർ സുജിത്ത് ശാന്തി എന്നിവർ പ്രസംഗിച്ചു. കൺവീനർ അനിൽ എസ്. ഉഴത്തിൽ സ്വാഗതം പറഞ്ഞു. ശിവഗിരി തീർത്ഥാടന പദയാത്രാ സമ്മേളനം 27 ന് രാവിലെ 6.30ന് യൂണിയൻ ആഡിറ്റോറിയത്തിൽ ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും.