കോഴഞ്ചേരി:വിശ്വകർമ്മ സർവീസ് സൊസൈറ്റി 78 ാം കടമ്മനിട്ട ശാഖയുടെ പൊതുയോഗം പ്രസിഡന്റ് വിശ്വനാഥൻ ആചാരിയുടെ അദ്ധ്യക്ഷതയിൽ കൂടി. വി.എസ്.എസ്.മുൻ സംസ്ഥാന ഭാരവാഹിയും,ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന പി.സി.നടേശന്റെ വിയോഗത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ച് ടി.രാജൻ സംസാരിച്ചു. ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി രഥ ഘോഷയാത്രയ്ക്ക് 24ന് 11.50ന് നെൽപറ നൽകി സ്വീകരിക്കുന്നതിനും തീരുമാനിച്ചു.സെക്രട്ടറി എൽ.ഗണേശൻ,ഖജാൻജി കെ.കെ.വിശാഖ്, ടി.കെ.ഗോപാലകൃഷ്ണൻ,മഹിളാസമാജം ഭാരവാഹികളായ തുളസിയമ്മാൾ,ടി.എൽ.വിജയലക്ഷ്മി അമ്മാൾ,രാജി ഗണേശൻ എന്നിവർ സംസാരിച്ചു.