പന്തളം:കുരമ്പാല ഇടയാടി സെന്റ് ജോർജ് എം. ജി. ഫ്യുവൽസിൽ നിന്ന് പണം മോഷ്ടിച്ച കേസിൽ കന്യാകുമാരി കുഴിത്തുറ ജോസഫ് കോട്ടേജിൽ സതീഷ് സ്റ്റാലിൻ ജോസ് (34) പിടിയിലായി. 14 നാണ് മോഷണം നടന്നതെന്ന് പൊലീസ് പറഞ്ഞു. പമ്പിലെ ജീവനക്കാരനായ സതീഷ് 14 ന് വൈകിട്ട് ജോലി കഴിഞ്ഞ് പണം മാനേജരെ ഏൽപ്പിക്കാതെ 39683 രൂപയു​മായി മുങ്ങുകയായിരുന്നു. അഞ്ച് വർഷമായി പമ്പിലെ ജീവനക്കാരനാണ് സതീഷ്. പന്തളം എസ്. എച്ച്. ഒ. ഇ.ഡി ബിജു, എസ് ഐ എസ്.ശ്രീകുമാർ, സിവിൽ പൊലീസ് ഓഫീസർ കെ.അ​മീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.