തിരുവല്ല: പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും രക്ഷാകർതൃ ശാക്തീകരണവും നാളെ രാവിലെ 11 ന് പുല്ലാട് ബി.ആർ.സിയിൽ വീണാ ജോർജ്ജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി അദ്ധ്യക്ഷത വഹിക്കും.