തിരുവല്ല: എം.സി റോഡിലൂടെ സിമന്റുമായി പോയ ലോറി കത്തിനശിച്ചു. ഡ്രൈവർ സതീഷ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചേർത്തല ശ്രീനിവാസ് ട്രേഡ്‌ഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ലോറി ഏറുമാത്തൂരിൽ നിന്ന് ചേർത്തലയിലേക്ക് പോകുമ്പോഴാണ് അപകടം. കുറ്റൂർ പാലത്തിനു സമീപം തിങ്കളാഴ്ച രാത്രി 11 നാണ് സംഭവം. വാഹനത്തിലെ ഷോർട്ട് സർക്യൂട്ടാണ്‌ കാരണം. തിരുവല്ലയിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്.