മല്ലപ്പള്ളി : ആനിക്കാട് പഞ്ചായത്തിലെ നല്ലൂർപ്പടവ്,മാരിക്കൽ എന്നിവിടങ്ങളിൽ മോഷണം വ്യാപകം. നല്ലൂർപ്പടവ് തുണ്ടുപറമ്പിൽ ജയേഷ്‌കുമാറിന്റെ മകന്റെ മുക്കാൽ പവൻ തൂക്കുമുള്ള മാലയും പഴ്‌സിൽ സൂക്ഷിച്ചിരുന്ന7,500 രൂപയും നഷ്ടപ്പെട്ടു. പുതിയ വീട് നിർമ്മിക്കുന്നതിനാൽ സമീപത്തെ ഷെഡിലായിരുന്നു ജയേഷ്‌കുമാറും കുടുംബവും താമസിച്ചിരു​ന്നത്. ഇവിടെയാണ് മോഷണം നടന്നത്. മാരിക്കൽ കൊച്ചിക്കുഴിയിൽ തങ്കച്ചന്റെ കടയിൽനിന്നു4800 രൂപ നഷ്ടപ്പെട്ടു. ഇലവുങ്കൽ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയുടെ മാരിക്കലുള്ള കുരിശടിയിലും മോഷണശ്രമം നടന്നു. കീഴ്‌​വായ്പൂര് പൊലീസ് അന്വേഷണം ആരംഭിച്ചു.