സാംക്രമികരോഗങ്ങൾക്ക് പ്രതിരോധ മരുന്നുകൾ


ശബരിമല : ചെങ്കണ്ണ്, ചിക്കൻപോക്‌സ്, പകർച്ചപ്പനി തുടങ്ങിയ സാംക്രമികരോഗങ്ങൾക്ക് ഫലപ്രദമായ മരുന്നുകൾ സന്നിധാനത്തെ സർക്കാർഹോമിയോ ആശുപത്രിയിൽ ലഭ്യമാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഈരോഗലക്ഷണങ്ങളുള്ള ഭക്തജനങ്ങൾ ആശുപത്രിയിലെത്തി ചികിത്സതേടണം.
വിവിധരോഗങ്ങൾക്ക് ചികിത്സതേടി പ്രതിദിനം 150 ഓളം തീത്ഥാടകർ ആശുപത്രിയിലെത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുട്ടുവേദന, തൊണ്ടവേദന, ചുമ, അലർജി തുടങ്ങി തീർത്ഥാടകരിൽ സാധാരണ കാണുന്ന പ്രശ്‌നങ്ങൾക്കു പുറമേ, നിലവിലുള്ള പഴകിയരോഗങ്ങൾക്കും ഇവിടെ ചികിത്സ ലഭ്യമാണ്. കഫക്കെട്ടും ശ്വാസം മുട്ടലും അനുഭവപ്പെടുന്നരോഗികൾക്ക് നെബുലൈസേഷൻ സൗകര്യവുമുണ്ട്.

പൂജാദ്രവ്യങ്ങൾക്ഷേത്രാങ്കണത്തിൽ വിതറരുത്


ശബരിമല : ഭക്തർ അർച്ചനയ്ക്കായി കൊണ്ടുവരുന്ന മഞ്ഞൾപ്പൊടി, കുരുമുളക്, മാലകൾഎന്നിവക്ഷേത്ര മുറ്റത്ത് വിതറുന്നതും പട്ട്‌ ക്ഷേത്രഗോപുരത്തിലേയ്ക്ക് വലിച്ചെറിയുന്നതും തെറ്റാണെന്ന് മാളികപ്പുറംമേൽശാന്തി മാടവന പരമേശ്വരൻ നമ്പൂതിരി പറഞ്ഞു.
പൂജാദ്രവ്യങ്ങൾദേവസന്നിധിയിൽ സമർപ്പിക്കാനും പട്ട്‌ദേവീഗാത്രത്തിൽ ഉടയാടയായി അണിയാക്കാനുമുള്ളതാണ്. ഇവ പാത്രത്തിലോ ഇലയിലോ വച്ച് തിരുനടയിൽ സമർപ്പിക്കണം. ആവശ്യമുള്ളവർക്ക് പ്രസാദമായി പൂജിച്ച് വാങ്ങാം. മാളികപ്പുറത്ത് നടയടയ്ക്കുമ്പോൾദേവീ ബിംബം മഞ്ഞളിൽ മൂടും. ഇതിനായി നടയിൽ സമർപ്പിക്കപ്പെട്ടുന്ന മഞ്ഞൾപ്പൊടിയാണ് ഉപയോഗിക്കുക.
പനിനീർ തളിക്കുന്നതും തെറ്റായ രീതിയാണ്. പനിനീർ ഉണ്ടാക്കുന്നത് ചില രാസപദാർത്ഥങ്ങൾ ഉപയോഗിച്ചാണ്. ഇതാണ് പരിശുദ്ധിക്കായി നാം തളിക്കുന്നത്. പനിനീർ കുപ്പികൾ മിക്കവാറും പ്ലാസ്റ്റിക് കുപ്പികളാണ്. ഉപയോഗശേഷം ഇവ അലക്ഷ്യമായി വലിച്ചെറിയുന്നത് പരിസ്ഥിതിക്കും അന്തരീക്ഷത്തിനും വലിയ ക്ഷതമുണ്ടാക്കുന്ന നടപടിയാണ്.ദേവസന്നിധികൾ അനാചാരങ്ങളുടെപേരിൽ മലിനമാക്കുന്ന ഭക്തരുടെ ഇത്തരം പ്രവൃത്തികൾ ഒഴിവാക്കണമെന്നും മേൽശാന്തി പറഞ്ഞു.


അടിയന്തര വൈദ്യസഹായം


ശബരിമല : സന്നിധാനത്ത് ഏതെങ്കിലും തീർത്ഥാടകർക്ക് അപകടമോ, ആരോഗ്യപ്രശ്‌നങ്ങളോനേരിട്ടാൽ ഉടൻ ആംബുലൻസ് സർവീസിന് വിളിക്കാതെ അടിയന്തര വൈദ്യസഹായത്തിന് 04735203232 ൽ വിളിക്കണമെന്ന് സന്നിധാനം ആർ.എം.ഒ അറിയിച്ചു. എമർജൻസി മെഡിക്കൽ സെന്ററുകളുടെ കൺട്രോൾ റൂം നമ്പരാണിത്. അടിയന്തര സാഹചര്യം എന്താണെന്നും സ്ഥലം,രോഗാവസ്ഥയിലുള്ള ആളുടെയോ, ആളുകളുടെയോ വിവരം എന്നിവ വ്യക്തമായി അറിയിക്കണം. കൺട്രോൾ റൂമിൽനിന്ന് ഉടൻ എമർജൻസി മെഡിക്കൽ സെന്ററുകളിലേക്ക് വിവരം നൽകുകയും പരിശീലനംനേടിയ നഴ്‌സുമാരുടെ സേവനവും ആവശ്യമായ പ്രാഥമിക ചികിൽസയും ഉടൻ ലഭ്യമാക്കും. അതിനുശേഷം ആവശ്യമെങ്കിൽ, എറ്റവും അടുത്തുള്ള അയ്യപ്പസേവാസംഘംപോയിന്റിൽ നിന്ന് സ്‌ട്രെക്ചർ ലഭ്യമാക്കുകയും ആംബുലൻസ് സർവീസിന് അറിയിപ്പ് നൽകുകയും അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നത്‌രോഗിയ്ക്ക് അടിയന്തരമായി പ്രാഥമിക ചികിൽസ ലഭ്യമാക്കാനും അപകടസാധ്യത കുറയ്ക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.