പത്തനംതിട്ട : സാമൂഹ്യപ്രവർത്തക ഡോ.എം.എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതുനൽകുന്ന 154-ാമത്തെ വീട് പൂതങ്കര കുടുത്ത സുജ ഭവനിൽ വിധവയായ സീതയ്ക്ക് നൽകി. തുമ്പമൺ സ്വദേശിയും വിദേശമലയാളിയുമായ തോമസ് സഖറിയയുടെ സഹായത്തോടെയാണ് വീട് നിർമ്മിച്ചത്. തോമസ് സഖറിയയുടെ ബന്ധുവായ സൈമൺ ജോർജ്ജ് താക്കോൽദാനം നിർവഹിച്ചു. വാർഡ് മെമ്പർ രമാ സുരേഷ്, കെ.പി. ജയലാൽ എന്നിവർ പ്രസംഗിച്ചു.