കോന്നി: വനിതാ ശിശുവകുപ്പിന്റെ ശ്രദ്ധ പദ്ധതി പ്രകാരമുള്ള ബോധവത്കരണപരിപാടിയുടെ രണ്ടാമത്തെ ക്ലാസ് കോന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ബ്ലോക്ക് പ്രസിഡന്റ് കോന്നിയൂർ പി.കെ.ഉദ്ഘാടനം ചെയ്തു. വനിതാ ശിശു വികസന ജില്ലാ ആഫീസർ എൽ.ഷീബ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട വിമൺ പ്രൊട്ടക്ഷൻ ആഫീസർ താഹിറാ ബീവി, ശിശു വികസന പദ്ധതി ആഫീസർമാരായ പ്രീത, ടി.സതി എന്നിവർ പങ്കെടുത്തു.