പത്തനംതിട്ട : ജില്ലാ സഹകരണബാങ്ക് ജീവനക്കാരുടെ പെൻഷൻ പരിഷ്‌കരിക്കുക, അർഹമായ ഗ്രാറ്റുവിറ്റി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള ജില്ലാ സഹകരണബാങ്ക് റിട്ടയറീസ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരളബാങ്ക് പത്തനംതിട്ട ജില്ലാ ഹെഡ് ഒാഫീസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. രാജീവൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എം.പി. ഗോപാലകൃഷ്ണപിള്ള, ടി.ബി. അച്ചൻകുഞ്ഞ്, പി. ശേഖർ, ജോസ് ഫിലിപ്പോസ്, അജിത്കുമാർ, ജോഷ്വാ മാത്യു, ബൻസി തോമസ്, എസ്.എം. നജീബ്, കെ. രാജേന്ദ്രവർമ്മ, ടി.എം. പുരുഷോത്തമക്കുറുപ്പ്, കെ. മധുസൂദനക്കുറുപ്പ്, കെ.ആർ. രത്‌നകുമാരിയമ്മ, ബി. ഗിരിജാദേവി, അജയകുമാർ ജി., വി. സതീശൻ, പി. മുരളീധരക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു.