പത്തനംതിട്ട: മേക്കൊഴൂർ ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ നവതി ആഘോഷങ്ങളുടെ സമാപനം 21ന് നടക്കും. രാവിലെ 8ന് ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസനാദ്ധ്യക്ഷൻ തോമസ് മാർ തിമൊഥയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വ ത്തിൽ കുർബാന.11ന് ഇടവക വികാരി റവ.ഏബ്രഹാം മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമാപനസമ്മേളനം തോമസ് മാർ തിമൊഥയോസ് ഉദ്ഘാടനം ചെയ്യും. നവതിയുടെ ഭാഗമായി നടപ്പിലാക്കിയ വിവിധ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും.സ്‌നേഹസ്പർശം പദ്ധതി ആന്റോ ആന്റണിയും ഇടവക ഡയറക്ടറി പ്രകാശനം കെ.യു.ജനീഷ് കുമാർ എം.എൽ.എയും ഭവന പുനരുദ്ധാരണ താക്കോൽദാനം മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യുവും നിർവഹിക്കും.വാർത്താ സമ്മേളനത്തിൽ റവ.ഏബ്രഹാം മാത്യു,സെക്രട്ടറി ജോസ് മാത്യു,ട്രസ്റ്റി ഏബ്രഹാം സാമുവേൽ,പബ്ലിസിറ്റി കൺവീനർ സിബി മാത്യു,സ്‌കൂൾ ബോർഡ് സെക്രട്ടറി കെ.ജി. ജോൺ, മണ്ഡലാംഗം പി.എസ്. മാത്യു എന്നിവർ പങ്കെടുത്തു.