പത്തനംതിട്ട: മങ്ങാട് ന്യൂമാൻ സെൻട്രൽ സ്‌കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് 3.30ന് സ്‌കൂൾ അങ്കണത്തിൽ നടക്കുന്ന സമ്മേളനം കത്തോലിക്ക സഭ പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയസ് ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ തോമസ് മാത്യൂ അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ നിഷ എബി, വൈസ് പ്രിൻസിപ്പൽ രൂപ ബിബി എന്നിവർ സംസാരിക്കും. രജത ജൂബിലി ഉദ്ഘാടനവും ലോഗോ പ്രകാശനവും കെ.യു. ജനീഷ്‌കുമാർ എം.എൽ.എ നിർവഹിക്കും. ചാരിറ്റി പദ്ധതി പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബി എബ്രഹാമും കലാസന്ധ്യ പ്രസ്‌ക്ലബ് സെക്രട്ടറി ബിജുകുര്യനും ഉദ്ഘാടനം ചെയ്യും. പ്രൊഫ .ഡി.കെ. ജോൺ, ദീപ അരുൺ, അലൻ ടി. സാം, ബിനിൽ ബിനു ദാനിയേൽ, മിനി സുരേഷ് എന്നിവർ സംസാരിക്കും. ജെയിംസ് തോമസ് സമ്മാനങ്ങൾ വിതരണം ചെയ്യും.
വാർത്താ സമ്മേളനത്തിൽ ജൂബിലി കമ്മിറ്റി ചെയർമാൻ പ്രൊഫ .ഡി.കെ. ജോൺ, സ്‌കൂൾ മാനേജർ തോമസ് മാത്യു, പ്രിൻസിപ്പൽ നിഷ എബി എന്നിവർ പങ്കെടുത്തു.