മലയാലപ്പുഴ: മുക്കുഴി ഹിന്ദു ധർമ്മപ്രചാരണ സഭയുടെ ആഭിമുഖ്യത്തിലുള്ള 21-ാമത് ഹിന്ദു ധർമ്മപരിഷത്ത്26ന് ആരംഭിച്ച് 29ന് സമാപിക്കും, ഇതിനോട നുബന്ധിച്ചുള്ള സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം 19ന് നാളെ വൈകിട്ട് 5ന് മുക്കുഴി എൻ.എസ്.എസ്.കരയോഗ മന്ദിരത്തിൽ ശുഭാനന്ദാശ്രമം സന്യാസിനി സ്വയം പ്രകാശിനി അമ്മ നിർവഹിക്കും. പ്രസിഡന്റ് അഡ്വ. അഖിലേഷ് എസ്.കാര്യാട്ട് അദ്ധ്യക്ഷത വഹിക്കും.