പന്തളം: മങ്ങാരം ചൈതന്യാ റസിഡന്റ്സ് അസോസിയേഷന്റെ 7-ാമത് വാർഷിക ആഘോഷം ശനിയാഴ്ച മങ്ങാരം അട്ടക്കുഴി ഫ്രണ്ട്‌സ് ലോഡ്ജ് അങ്കണത്തിൽ നടക്കും .രാവിലെ 9 ന് കലാ കായിക മേള, പന്തളം നഗരസഭ കൗൺസിലർ എ.ഷാ കോടാലിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3 ന് പൊതുസമ്മേളനം പന്തളം നഗരസഭ ചെയർപേഴ്‌സൺ ടി.കെ.സതി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് എം വിശ്വനാഥൻ അദ്ധ്യക്ഷത വഹിക്കും മുതിർന്ന പൗരന്മാരെയും മികച്ച കർഷകനെയും നഗരസഭ പൊതു മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡി.രവീന്ദ്രൻ ആദരിക്കും.ശിശുക്ഷേമ സമിതി നടത്തിയ ക്വിസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടീയ കെ.ഷിഹാദ് ഷിജുവിനെ കൗൺസിലർ വി.വി.വിജയകുമാർ അനുമോദിക്കും. കായിക മത്സര വിജയികൾക്ക് അസോസിയേഷൻ രക്ഷാധികാരി കെ.എച്ഛ് .ഷിജു സമ്മാനദാനം നിർവഹിക്കും .