19-ambujakshan
കിടങ്ങന്നൂർ കരുണാലയം അമ്മവീട് ചെയർമാൻ അബ്​ദുൾ അസിസ് അംബുജാക്ഷന്റെ തുടർ സംരക്ഷണം ഏറ്റെടുത്തപ്പോൾ

കിടങ്ങന്നൂർ : സംരക്ഷിക്കാനാരുമില്ലാതെ അവശനിലയിൽ വെണ്മണി മാർക്കറ്റിനു സമീപം കിടന്നിരുന്ന അംബുജാക്ഷനെ (50) കിടങ്ങന്നൂർ കരുണാലയം അമ്മവീട് ഏറ്റെടുത്തു. കാലുകൾ രണ്ടും നീര് വന്നു നടക്കാൻ കഴിയാത്ത അവസ്ഥയിലാണ്.സംരക്ഷിക്കാൻ തനിക്ക് കഴിയില്ലെന്ന് 80 വയസുള്ള അമ്മ അറിയിച്ചതിനെ തുടർന്ന് സജി ചെറിയാൻ എം.എൽ.എയുടെയും പൊലീസിന്റെയും ശുപാർശപ്രകാരം അമ്മവീട് ചെയർമാൻ അബ്​ദുൾ അസിസ് ഏറ്റെടുക്കുകയായിരുന്നു.