ഓമല്ലൂർ : മണ്ഡലകാലത്തോടനുബന്ധിച്ചുള്ള തങ്കഅങ്കി ഘോഷയാത്രയ്ക്ക് ഓമല്ലൂർ ചീക്കനാൽ ജംഗ്ഷനിൽ സ്വീകരണം നൽകും.മുട്ടുവിളയിൽ ഉണ്ണികൃഷ്ണനും സഹപ്രവർത്തകരുമാണ് സംഘാടകർ. 23ന് ദീപകാഴ്ച,ഭാഗവത പാരായണം,അന്നദാനം എന്നിവ നടക്കും.വൈകിട്ട് 5.30ന് സാംസ്കാരിക സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും.ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയൻ അദ്ധ്യക്ഷത വഹിക്കും.പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ മുഖ്യപ്രഭാഷണം നടത്തും.ചെന്നീർക്കര പഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്,സജയൻ ഓമല്ലൂർ,അഭിലാഷ് ഓമല്ലൂർ,ബോസ് ചെറിയാൻ,ബിജോയ് ചീക്കനാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.