പത്തനംതിട്ട : സെന്റർ ഫോർ റൂറൽ എംപ്ലോയ്‌മെന്റ് ആൻഡ് ഇക്കണോമിക് ഡെവലപ്പ്‌മെന്റ് (ക്രീഡ്)ന്റെ ആഭിമുഖ്യത്തിൽ ഇന്നുമുതൽ ജനുവരി 15വരെ ആറന്മുള പരമൂട്ടിൽപടിയിലുള്ള പഞ്ചവടി കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ക്രീഡിന്റെ ഖാദി ഭവനിൽആറന്മുള ഖാദി ഫെസ്റ്റ് നടക്കുന്നു.ഖാദിക്ക് മാത്രമായി പ്രത്യേകം ശേഖരം ഒരുക്കിയിട്ടുണ്ട്. നെയ്ത്ത്,നൂൽപ്പ് എന്നിവയുടെ പ്രദർശനവും മല്ലപ്പുഴശേരി പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകളുടെ ഉൽപ്പന്നങ്ങളും ഉണ്ടായിരിക്കും.കോട്ടൺ ഖാദി,മസ്ലിൻഖാദി, ഖാദി സിൽക്ക്,റെഡിമെയ്ഡ് ഷർട്ടുകൾ, കുർത്തകൾ, ചുരിദാർ ടോപ്പുകൾ, ഖാദി മുണ്ടുകൾ,തോർത്തുകൾ,തേൻ, തേൻ ഉൽപ്പന്നങ്ങൾ, തസോപ്പുകൾ, ഖാദി പശകൾ, ആയുർവേദ ഉത്പ്പന്നങ്ങൾ, കോട്ടൺ സാരികൾ, ജൂട്ട് സാരികൾ, കരകൗശല വസ്തുക്കൾ, ഗ്രാമീണ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ജൈവരീതിയിൽ ഉൽപ്പാദിപ്പിച്ച തിരുവാറന്മുള അരി തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങൾ എന്നിവ ഫെസ്റ്റിൽ ലഭിക്കും.സ്വാതന്ത്ര്യ സമര സേനാനി പരേതനായ പരമൂട്ടിൽ ടി.എം. പത്മനാഭപിള്ളയുടെ ഭാര്യയും സ്വതന്ത്ര്യസമര പ്രവർത്തകയുമായ വനജാക്ഷിയമ്മയെ ചടങ്ങിൽ ആദരിക്കും.വീണാ ജോർജ്ജ് എം.എൽ.എ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ലതാ വിക്രമൻ അദ്ധ്യക്ഷത വഹിക്കും. കൊച്ചിൻ ഷിപ്പിയാർഡ് ഡയറക്ടർ ബി. രാധാകൃഷ്ണമേനോൻ ഷിപ്പിയാർഡിന്റെ സഹായത്തോടെ നവീകരിച്ച ഖാദി ഭവന്റെ ഉദ്ഘാടനം ചെയ്യും. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം ആദ്യവില്പന നടത്തും.ചങ്ങനാശേരി ചാസ് ഖാദി സെക്രട്ടറി ഫാദർ ജോർജ് മാൻതുരുത്തിൽ അനുഗ്രഹ പ്രഭാഷണവും, പത്തനംതിട്ട ഖാദി ബോർഡ് പ്രൊജക്ട് ഓഫീസർ ടി.കെ. വിജയമ്മ മുഖ്യ പ്രഭാഷണവും നടത്തും. വത്സമ്മ മാത്യു, ആർ.ഗീതാകൃഷ്ണൻ,റോസമ്മ മത്തായി,പ്രഭാ രവീന്ദ്രൻ,എം.ജി. സദാശിവൻ എന്നിവർ സംസാരിക്കും.