ആല​പ്പുഴ: പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റിനു (സി എഫ് ർ ഡി) കീഴിലുള്ള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറിയിലേക്ക് ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിക്കുന്നതിനായി എറണാകുളം സപ്ലൈകോ ഹെഡ് ഓഫീസിൽ ആരംഭിക്കുന്ന കളക്ഷൻ സെന്ററിലേക്ക് ഒരു കളക്ഷൻ ഏജന്റിനെ (ബിസിനസ് പ്രൊമോട്ടർ) കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.പ്രതിമാസം 15,000രൂപ വേതനവും 10%കമ്മീഷനും ലഭിക്കും.യോഗ്യത:50% മാർക്കിൽ കുറയാതെ ഫുഡ് ടെക്‌​നോളജി/ മൈക്രോബയോളജി ബിരുദം.അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 30.വിശദവിവരങ്ങളും അപേക്ഷാഫോമും www.supplycokerala.com ൽ ലഭിക്കും.