മല്ലപ്പള്ളി: പഞ്ചായത്തിൽ നികുതി അടയ്ക്കുന്നതിനുള്ള കുടിശിഖ നിവാരണ ക്യാമ്പുകൾ നാളെ ആരംഭിക്കും. 20ന് നെടുങ്ങാടപ്പള്ളി സെന്റ് ഫിലോമിനാസ് സ്കൂൾ, മുരണി വായനശാല, 21ന് നാരകത്താനി എം.ടി.എൽ.പി.സ്‌കൂൾ,കീഴ് വായ്പ്പൂര് അംഗൻവാടി, 23ന് ആരംപുളിക്കൽ സി.എം.എസ്.എൽ.പി.എസ്., പാടിമൺ ഈന്തനോലി എന്നിവിടങ്ങളിൽ രാവിലെ 10.30മുതൽ വൈകുന്നേരം 3 വരെ നടക്കും.നികുതിദായകർക്ക് താൽപര്യമുള്ള ക്യാമ്പുകൾ പ്രയോജനപ്പെടുത്താവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.