പന്തളം: പൗരത്വഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് നേതൃത്വത്തിൽെ നടന്ന പ്രതിഷേധ സംഗമം യു.ഡി.എഫ് കൺവീനർ തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ബിജു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ വൈ.യാക്കൂബ്, കെ.എൻ. അച്ചുതൻ, അഡ്വ.ഡി.എൻ.തൃദീപ് എന്നിവർ പ്രസംഗിച്ചു.