മല്ലപ്പള്ളി: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മല്ലപ്പള്ളിയിൽ പ്രവർത്തിക്കുന്ന ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ജനുവരി മുതൽ ആരംഭിക്കുന്ന പി. ജി. ഡി. സി. എ, ഡി സി. എ, ഡി. ഡി. റ്റി. ഒ. എ എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷഫാറവും പ്രോസ്‌പെക്ടസും ഐ. എച്ച്. ആർ. ഡി വെബ്‌സൈറ്റിൽ (www.ihrd.ac.in) നിന്ന് പ്രിന്റ് ചെയ്‌തെടുക്കുകയോ ഓഫീസിൽ നിന്ന് നേരിട്ട് വാങ്ങുകയോ ചെയ്യാവുന്നതാണ്. അപേക്ഷിക്കുവാനുള്ള അവസാന തീയതി 30.കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04692680574,8547005010.