പന്തളം: പന്തളം എൻ.എസ്.എസ്.കോളേജിൽ എസ്എ,ഫ്‌ഐ, എ.ബി,വി,പി,പ്രവർത്തകർ തമ്മിലുണ്ടായ സംഘട്ടനത്തിൽ ആറ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.എസ്.എഫ്.ഐ. പ്രവർത്തകരായ ശ്രീജിത്ത്, ( 19 ) ശ്രീ കുമാർ (19 ), രാഹുൽ (19), എ.ബി.വി.പി.പ്രവർത്തകരായ അഖിൽ (19) ,അച്ചു(18) ,അജിത്ത് ( 19 ) എന്നിവർക്കാണ് പരിക്കേറ്റത് ആർട്സ് ക്ലബ് ഉദ്ഘാടനം നടത്തുന്നത് സംബന്ധിച്ചുണ്ടായ തർക്കമാണ് ഇന്നലെ രാവിലെ 11 മണിക്കുണ്ടായ സംഘർഷത്തിന് കാരണം. അതിനുശേഷം ഉച്ചയ്ക്ക് ഒന്നിന് കോളേജിനു പുറത്തും ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി, പരിക്കേറ്റവരെ പന്തളത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്തു