തിരുവല്ല താലൂക്കിലെ കടപ്ര ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ (ഷുഗർ ഫാക്ടറി വാർഡിൽ) നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ നിർമ്മല വിജയിച്ചു. യു.ഡി.എഫ് സിറ്റിംഗ് സീറ്റായിരുന്നു ഇത്.. യു.ഡി.എഫ് സ്ഥാനാർത്ഥി കേരളാ കോൺഗ്രസിലെ (ജോസ് വിഭാഗം) ടി.കെ ഉഷയെ 114 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നിർമ്മല പരാജയപ്പെടുത്തിയത്. പട്ടികജാതി വനിത സംവരണ വാർഡാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് 371 വോട്ടും യു.ഡി.എഫിന് 257 വോട്ടും ലഭിച്ചു. ബി.ജെ.പിക്ക് സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല. യു.ഡി.എഫിലെ ചേരിതിരിവിനെ തുടർന്ന് യു.ഡി.എഫ് അംഗം രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.