മല്ലപ്പള്ളി- കെ.എസ്.ആർ.ടി.സി ബസിൽ നഗ്നത പ്രദർശിപ്പിക്കുകയും യുവതിയെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത യാത്രക്കാരനെ കീഴ്വായ്പ്പൂര് പൊലീസ് അറസ്റ്റുചെയ്തു. ഇന്നലെ രാവിലെ ഒൻപതിനാണ് സംഭവം. കോഴഞ്ചേരിയിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന വേണാട് ബസിലെ യാത്രക്കാരനായ ചമ്പക്കുളം കുറവിലങ്ങാട്ട് വീട്ടിൽ അമൃത് (44) ആണ് പിടിയിലായത്. കീഴ്വായ്പ്പൂരിൽ നിന്ന് ബസിൽ കയറിയ വിദ്യാർത്ഥിനിക്ക് മുമ്പിൽ ഇയാൾ നഗ്നത പ്രദർശിപ്പിക്കുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തു. കണ്ടക്ടർ പൊലീസിൽ വിവരം അറിയിച്ചതോടെ മല്ലപ്പള്ളി സ്റ്റാൻഡിൽ ബസ് എത്തിയപ്പോൾ ഇയളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മനോരോഗിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജാമ്യത്തിൽ വിട്ടു.