കോന്നി: കോന്നി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.പി.ലീലാമണി 56 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 456 വോട്ടാണ് ലഭിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി എസ്. രാജിക്ക് 400 വോട്ടും എൻ.ഡി.എ സ്ഥാനാർത്ഥി സുജാ ബായിക്ക് 80വോട്ടും ലഭിച്ചു. എൽ.ഡി.എഫ് അംഗമായിരുന്ന ബീന ജി.നായരുടെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്.