തിരുവല്ല: ഉന്നതനിലവാരത്തിൽ നവീകരിക്കുന്ന ചക്രക്ഷാളനകടവ് -കല്ലുങ്കൽ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തി. 2.9 കിലോമീറ്ററുള്ള റോഡ് മൂന്നര കോടി രൂപ മുടക്കിയാണ് നിർമ്മിക്കുന്നത്. പ്രളയാനന്തര പ്രവൃത്തിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. കാവുംഭാഗം -തുകലശേരി റോഡിനെയും പ്രാവിൻകൂട് ഇരമല്ലിക്കര റോഡിനെയും ബന്ധിപ്പിക്കുന്നതാണ് ചക്രക്ഷാളനകടവ്- കല്ലുങ്കൽ റോഡ്. മൂന്നര മീറ്റർ വീതിയുള്ള റോഡ് അഞ്ചര മീറ്റർ വീതിയിലാണ് ടാറിംഗ് നടത്തുന്നത്. കാവുംഭാഗം -തുകലശേരി റോഡിലെ പള്ളിവേട്ട ആൽത്തറയിൽനിന്നും തുടങ്ങി ചക്രക്ഷാളനക്കടവ്, കല്ലുങ്കൽ വഴി ഇരമല്ലിക്കര പാലം വരെയാണ് നിർമ്മാണം. റോഡിന്റെ നിർമ്മാണോദ്ഘാടനം മാത്യു ടി. തോമസ് എം.എൽ.എ. നിർവഹിച്ചു. നഗരസഭാദ്ധ്യക്ഷൻ ചെറിയാൻ പോളച്ചിറക്കൽ അധ്യക്ഷത വഹിച്ചു.