തിരുവല്ല: തിരുമൂലപുരം എസ്.എൻ.വി.എസ്.ഹൈസ്കൂൾ ഗ്രൗണ്ടിൽ 29 മുതൽ ജനുവരി 5 വരെ നടക്കുന്ന കളരിക്കൽ ഗംഗാധര പണിക്കർ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള സീമെൻസ് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ സംഘാടക സമിതി ആഫീസ് തുറന്നു. തിരുമൂലപുരം വാഴത്തറ അർക്കേഡിൽ നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ടി.പി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ടി.എ റെജികുമാർ, സന്തോഷ് അഞ്ചേരിൽ, ജി.സനൽ,സന്തോഷ് ഐക്കരപറമ്പിൽ,പ്രസാദ്‌ കരിപ്പക്കുഴി,ജോമോൻ, സെബാസ്റ്റ്യൻ,സുരേഷ് പുളിക്കത്തറമണ്ണിൽ,ഹരി കുളക്കാട്,റെജി സ്റ്റീഫൻ,സണ്ണി വാഴത്തറ,വി.പി ക്യഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.