ഇലവുംതിട്ട: ശിവഗിരി തീർത്ഥാടന വേദിയിൽ സ്ഥാപിക്കാനുള്ള ഗുരുദേവ വിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര 28ന് ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ നിന്ന് പുറപ്പെടും. ഘോഷയാത്രയിൽ അകമ്പടി സേവിക്കുന്നവർക്കുള്ള പീതാംബര ദീക്ഷ കുറിച്ചി അദ്വൈത ആശ്രമം സെക്രട്ടറി ധർമ്മചൈതന്യ സ്വാമി നൽകി. പന്തളം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ അദ്ധ്യക്ഷത വഹിച്ചു, പി. വി. മുരളീധരൻ, ബുക്ക്മാർക്ക് സെക്രട്ടറി എ. ഗോകുലേന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ ഗോപാലകൃഷ്ണകുറുപ്പ്, വൈസ് പ്രസിഡന്റ് എൻ. സുലോചന, ജില്ലാ പഞ്ചായത്തംഗം വിനീത അനിൽ, ബ്‌ളോക്ക് പഞ്ചായത്തംഗം പിങ്കി ശ്രീധർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.ആർ. ബാലൻ, കെ. എൻ. രാധാചന്ദ്രൻ എന്നിവർ സംസാരിച്ചു, പ്രൊഫ. ഡി. പ്രസാദ് സ്വാഗതവും എം. സജീവ് നന്ദിയും പറഞ്ഞു.