അടൂർ - എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്റെ ആസ്ഥാന മന്ദിരമായ ടി കെ മാധവ സൗധത്തിൽ നിന്നുള്ള രണ്ടാമത് ശിവഗിരി തീർത്ഥാടന പദയാത്രയുടെ ഭാഗമായി പീതാംബര ദീക്ഷയും തീർത്ഥാടക സംഗമവും 21 ന് രാവിലെ 8 .30 ന് നടക്കും .യൂണിയൻ പ്രാർത്ഥനാഹാളിൽ നടക്കുന്ന ചടങ്ങുകൾക്ക് ചക്കുപള്ളം ശ്രീനാരായണ ധർമ്മാശ്രമം മഠാധിപതി സ്വാമി ഗുരുപ്രകാശം മുഖ്യ കാർമ്മികത്വം വഹിക്കും ആദ്യ തീർത്ഥാടനത്തിൽ പങ്കെടുത്തവരെ യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ ആദരിക്കും . യൂണിയൻ ചെയർമാൻ അഡ്വ. മനോജ് കുമാർ അദ്ധ്യക്ഷത വഹിക്കും . യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റി അംഗം ഷിബു കിഴക്കേടം , വനിതാസംഘം യൂണിയൻ കൺവീനർ സുജ മുരളി .യൂത്ത്‌മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ സെക്രട്ടറി സുജിത് മണ്ണടി ,അജു വിജയ് എന്നിവർ പ്രസംഗിക്കും ...യൂണിയൻ കൺവീനർ മണ്ണടി മോഹനൻ സ്വാഗതവും വനിതാ സംഘം യൂണിയൻ ചെയർപേഴ്സൺ ജയകുമാരി നന്ദിയും പറയും . 28 ന് രാവിലെ 8 .30 ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി , ക്യാപ്റ്റൻ എബിൻ അമ്പാടിയിലിന് പതാക കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്യും. .തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു സന്ദേശം നൽകും . 30 ന് വൈകിട്ട് ആറുമണിക്ക് ശിവഗിരി സമാധി മണ്ഡപത്തിൽ പദയാത്ര സമാപിക്കും