നാരങ്ങാനം: എസ്.എൻ.ഡി.പി യോഗം 91-ാം നമ്പർ നാരങ്ങാനം. ശാഖയുടെ ആഭിമുഖ്യത്തിൽ കോഴഞ്ചേരി യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി. എം. ജി.യൂണിവേഴ്സിറ്റി എം. എ. ഹിസ്റ്ററി പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ ശാഖാംഗമായ നീരജാ രാജനെ അനുമോദിച്ചു. ശാഖാ പ്രസിഡന്റ് വി. വി. ശിവരാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ പ്രസിഡന്റ് കെ. എൻ. മോഹനബാബു, യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ, വൈസ് പ്രസിഡന്റ്. വിജയൻ കാക്കനാട്ടിൽ, യോഗം ഡയറക്ടർ പി. ആർ. രാഖേഷ്, പഞ്ചായത്ത് കമ്മിറ്റിയംഗം മിനി മണിയൻ, ജിജുദാസ്, കൗൺസിലർ സോണി വി. ഭാസ്കർ എന്നിവർസംസാരിച്ചു.ശാഖാ സെക്രട്ടറി വി. എൻ. ശശികുമാർ സ്വാഗതവും, സൗദാമിനി ചെല്ലപ്പൻ നന്ദിയും പറഞ്ഞു