rajan
നഗരസഭ കവാടത്തിൽ യു.ഡി. എഫ് കൗൺസിലർമാർ നടത്തുന്ന ഒൻപതാം ദിവസത്തെ സത്യാഗ്രഹ സമരം കെ.പി.സി. സി ജനറൽ സെക്രട്ടറി കെ.സി. രാജൻ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: നഗരസഭയിലെ കെട്ടിട നികുതി വർദ്ധനയ്ക്കും എൽ.ഡി. എഫ് ഭരണ സമിതിയുടെ വികസന മുരടിപ്പിനുമെതിരേ യു.ഡി.എഫ് കൗൺസിലർമാർ നഗരസഭ കവാടത്തിൽ നടത്തുന്ന സത്യാഗ്രഹ സമരം ഒൻപത് ദിവസം പിന്നിട്ടു. ഇന്നലെ നടന്ന സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.സി രാജൻ ഉദ്ഘാടനം ചെയ്തു. രണ്ടാം വാർഡ് കൗൺസിലർ ഗോപു കരുവാറ്റയാണ് ഇന്നലെ സത്യാഗ്രഹം അനുഷ്ടിച്ചത്.ചടങ്ങിൽ പറക്കോട് മണ്ഡലം പ്രസിഡന്റ് ഡി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി സെക്രട്ടറി വൈ യാക്കൂബ്,നിസാർ കാവിളയിൽ,വിമൽ കൈതയ്ക്കൽ,ജോസ് പെരിങ്ങനാട്, ജോബോയ്, ബിന്ദു കുമാരി, എം.അലാവുദ്ദീൻ, രാഹുൽ കൈതയ്ക്കൽ, അജി പാണ്ടിക്കുടി എന്നിവർ പ്രസംഗിച്ചു.10-ാം ദിവസമായ ഇന്ന് കൗൺസിലർ ഡി. ശശികുമാർ സത്യാഗ്രഹമനുഷ്ടിക്കും.