കോഴഞ്ചേരി : ജില്ലയിൽ ആദ്യമായി കൂടുതൽ പാൽ ലഭിക്കുന്ന പശുക്കളെ ജില്ലയ്ക്ക് പുറത്തു നിന്ന് വാങ്ങുന്നതിന് സർക്കാരിന്റെ പ്രത്യേക അനുമതിയോടെ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ ക്ഷീര ബ്ലോക്ക് പദ്ധതിക്ക് അംഗീകാരമായി.
5 പേർ അടങ്ങുന്ന ക്ഷീര കർഷക ഗ്രൂപ്പുകൾ പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളുടെ ചുമതലയിൽ ആരംഭിച്ചത് ബാങ്ക് വായ്പ മുഖേനയാണ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്നത്. 60ൽപരം പുതിയ ഹൈബ്രീഡ് പശുക്കളാണ് ബ്ലോക്കിൽ ലഭിക്കുന്നത്. ക്ഷീരമേഖലയ്ക്ക് 2019-20 വർഷം ബ്ലോക്ക് പഞ്ചായത്ത് 32 ലക്ഷം രൂപ പദ്ധതിക്കായി മാറ്റിയിട്ടുണ്ട്. പ്രസിഡന്റ് ജെറി മാത്യു സാം, വൈസ് പ്രസിഡന്റ് ജെസി തോമസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എസ്. പാപ്പച്ചൻ, ഇന്ദിരാദേവി, എൻ.ശിവരാമൻ, മുൻ പ്രസിഡന്റുമാരായ എം.ബി.സത്യൻ,വത്സമ്മ മാത്യു, അംഗങ്ങളായ ബിജിലി പി. ഈശോ,ജോൺ തോമസ്, രമാദേവി ഇലന്തൂർ,സാലി തോമസ്,ആലീസ് രവി,എ.എൻ. ദീപ, സെക്രട്ടറി രാജേഷ് കുമാർ സി.പി.,ബ്ലോക്ക് ക്ഷീരവികസന ഓഫീസർ സുനിത ബീഗം എന്നിവർ പ്രസംഗിച്ചു.
7 പഞ്ചായത്തിൽ പുതിയ വായ്പാധിഷ്ഠിത പദ്ധതി
ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 7 ഗ്രാമപഞ്ചായത്തിൽ 17 ലക്ഷം രൂപ ചിലവഴിച്ച് പുതിയ വായ്പാധിഷ്ഠിത പദ്ധതി പ്രാവർത്തികമാക്കുന്നു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് ജില്ലക്ക് പുറത്തുനിന്ന് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ച സ്‌ക്രീനിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടുതൽ പാൽ തരുന്ന പുതിയ പശുക്കളെ ഇലന്തൂർ ബ്ലോക്കിലെ കർഷകർക്കുവേണ്ടി വാങ്ങുന്നത്. ഒരു പശുവിന് 27500 രൂപ സബ്‌സിഡി ഉള്ള ബാങ്ക് വായ്പ ചേർന്ന പദ്ധതിയാണ് സമ്പൂർണ ക്ഷീര ബ്ലോക്ക് പദ്ധതി.കൂടുതൽ പാൽ കിട്ടുന്ന പശുക്കളെ കണ്ടെത്തുന്നതിന് പരിചയ സമ്പത്തുള്ള ക്ഷീരകർഷകർ,മൃഗ ഡോക്ടർ, ക്ഷീരവികസന ഓഫീസർ എന്നിവർ നേതൃത്വം നൽകും. പദ്ധതിയിൽ 7പഞ്ചായത്തിലെ പ്രാഥമിക ക്ഷീര സഹകരണ സംഘം ചുമതലയിൽ 5 പേർ അടങ്ങുന്ന ക്ഷീര കർഷക ഗ്രൂപ്പുകൾ സംയുക്തമായാണ് കന്നുകാലി വളർത്തൽ ലാഭകരമാക്കാൻ പദ്ധതി ഉണ്ടാക്കിയിരിക്കുന്നത്.
ആദ്യമായാണ് ജില്ലയ്ക്ക് പുറത്തുനിന്ന് കന്നുകാലികളെ വാങ്ങുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് സർക്കാർ അനുമതി ലഭിച്ച ശേഷം പദ്ധതി നടപ്പിലാക്കുന്നത്. ഇലന്തൂർ ബ്ലോക്കിൽ 60 പുതിയ പശുക്കളെ ഈ പദ്ധതിയിലൂടെ കർഷകർക്ക് ലഭിക്കും.
ജെറി മാത്യു സാം
(പ്രസിഡന്റ് )
-32 ലക്ഷം രൂപയുടെ പദ്ധതി
-5 പേരടങ്ങുന്ന ക്ഷീര കർഷക ഗ്രൂപ്പുകൾ
-27500 രൂപ ഒരു പശുവിന്റെ സബ്‌സിഡി തുക