പന്തളം: കുടശനാട്ടും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ 25ന് കുടശനാട്ട് സംയുക്ത ക്രിസ്മസ് റാലിയും പൊതുസമ്മേളനവും നടത്തുന്നു.ഉച്ചയ്ക്ക് 3.30ന് പൂഴിക്കാട് ചിറമുടി സെന്റ് സ്റ്റീഫൻസ് കുരിശടിയിൽ നിന്നും ആരംഭിക്കുന്ന സംയുക്ത ക്രിസ്തുതുമസ് റാലി 5ന്കുടശനാട് സെന്റ് സ്റ്റീഫൻസ് പബ്‌ളിക് സ്‌കൂൾ അങ്കണത്തിൽ ചേരും.പൊതുസമ്മേളനം ചിറ്റയം ഗോപകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.ചെയർമാൻ ഫാ.ഷിബു വർഗീസ് അദ്ധ്യക്ഷത വഹിക്കും.ഫാ.ജോസ് ചാമക്കാലയിൽ കോർ എപ്പിസ്‌കോപ്പാ ക്രിസ്മസ് സന്ദേശം നൽകും.പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാര വർമ്മ വിശിഷ്ട അതിഥി ആയിരിക്കും.സമ്മേളനത്തിനു ശേഷം ക്രിസ്മസ് ഗാനസന്ധ്യ എന്നിവ നടക്കുമെന്ന് ഡോ.വിനോദ് രാജ്,രാജു വലക്കമറ്റം,ബി.സോമൻ,രാജീവ് വേണാട് എന്നിവർ അറിയിച്ചു.