പത്തനംതിട്ട: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ജനാധിപത്യപരമായ പ്രക്ഷോഭങ്ങളെ അടിച്ചമർത്തി രാജ്യത്ത് അസ്വസ്ഥതയും അരാജകത്വവും സൃഷ്ടിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയരണമെന്ന് എസ്.ഡി.പി.ഐ ജില്ലാ ജനറൽ ജനകീയ പ്രതിഷേധങ്ങളെ ജനാധിപത്യവിരുദ്ധമായി അറസ്റ്റ് ചെയ്ത് നിശബ്ദമാക്കാനാണ് ശ്രമം നടക്കുന്നത്. ഇടത് നേതാക്കളായ സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട്, ഡി.രാജ, ചരിത്രകാരൻ രാമചന്ദ്ര ഗുഹ, എസ്.സി.പി.ഐ ദേശീയ സെക്രട്ടറി ഡോ. തസ്‌ലീം അഹ്മദ് റഹ്മാനി, പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ അസം സംസ്ഥാന പ്രസിഡന്റ് അമീനുൽ ഹഖ്, ജമാഅത്തെ ഇസ് ലാമി തെലങ്കാന സംസ്ഥാന പ്രസിഡന്റ് ഹാമിദ് മുഹമ്മദ് ഖാൻ, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്, ദേശീയ സമിതിയംഗം പി.വി.ശുഹൈബ് തുടങ്ങിയ നേതാക്കളടക്കം ആയിരങ്ങളാണ് ഇന്ന് അറസ്റ്റിലായിട്ടുള്ളത്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ പ്രതീതിയാണുള്ളത്.